ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്.


ഇടുക്കി : രാജാക്കാട് തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ്സ്  മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്. തമിഴ്നാട് മധുരയില്‍ നിന്നും മൂന്നാറിലേ്യ്ക്ക് പോകുകയായിരുന്ന പതിമൂന്നംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സുമൈറ ബാബു (28),അയ്മന്‍സീനി (17), എസ്. കരിമനീസ (44), സല്‍മ (32), ഫരിന്‍ (48), ഹംദാന്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഹംദാന്‍റെ വലതുകൈ ഒടിഞ്ഞിട്ടുണ്ട്. 

തോക്കിന്‍കാനം ടൗണിന് സമീപം അപകടങ്ങള്‍ പതിവായ കൊടും വളവിലാണ് സംഭവം. ഇറക്കമിറങ്ങി വന്ന മിനി ബസ് വളവ് തിരിയാന്‍ സാധിക്കാതെ നിയന്ത്രണം നഷടപ്പെട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു. ബ്രക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു.

വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാ പ്രവർത്തനം നടത്തി എല്ലാവരെയും രാജാക്കാട്ടിലെ  സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം സംഘം സ്വദേശത്തേയ്ക്ക് മടങ്ങി.
أحدث أقدم