ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നുസംവിധാനം രാജസേനൻ



കോട്ടയം: അഭയ കേസില്‍ മൂന്ന് പതിറ്റാണ്ട് കാലം സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവിതം സിനിമയാകുന്നു. രാജസേനന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ജീവ ചരിത്രം ആസ്പദമാക്കിയാണ് സിനിമ നിര്‍മിക്കുന്നത്.

അഭയ കേസില്‍ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിന്റെ നാള്‍വഴികളാണ് സിനിമയുടെ പ്രമേയം. നാല് മാസത്തിനുള്ളില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോന്‍ രാജസേനന് സമ്മത കരാര്‍ വ്യവസ്ഥ വച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരില്‍ സിനിമ നിര്‍മിക്കുന്നത് അപൂര്‍വമാണ്.

അഭയ കേസ് ആധാരമാക്കി നേരത്തെയും സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സുരേഷ് ഗോപി നായകനായ ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. എ കെ സാജന്റെയും എ കെ സന്തോഷിന്റെയും തിരക്കഥയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ സംഗീതയാണ് അഭയയുടെ റോളില്‍ എത്തിയത്.
أحدث أقدم