ഹലാല്‍ സ്റ്റിക്കര്‍: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു അറസ്റ്റില്‍




കൊച്ചി :ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു അറസ്റ്റില്‍. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയ കേസിലാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആര്‍.വി ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു.

മതവികാരം വൃണപ്പെടുത്തത്തുന്ന പരാമര്‍ശങ്ങളുടെ പേരിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരെ കേസ്.

ഡിസംബര്‍ 28-നാണ് കുറുമശേരിയില്‍ പുതുതായി തുടങ്ങിയ മോദി ബേക്കറി എന്ന സ്ഥാപനത്തിന് ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ബേക്കറി ഉടമ ജോണ്‍സണ്‍ ദേവസി സ്റ്റിക്കര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍, ബേക്കറിയ്ക്ക് നല്‍കിയ നോട്ടീസ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാവുകയുമായിരുന്നു.

Previous Post Next Post