പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു




സിഡ്‌നി: തെക്കു കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ലോര്‍ഡ് ഹോ ദ്വീപില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആസ്‌ട്രേലിയന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ആസ്‌ട്രേലിയന്‍ തീരത്തു നിന്ന് 550 കിലോമീറ്റര്‍ അകലെയാണ് ലോര്‍ഡ് ഹോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഫിജി തീരങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്.

Previous Post Next Post