സംഭവുമായി ബന്ധപ്പെട്ട് യാത്രക്കാരി കസ്റ്റഡിയിലായി. സ്ഫോടക വസ്തുക്കൾ ട്രെയിനിലെ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പാലക്കാടുനിന്നുള്ള റെയിൽവെ സുരക്ഷാ സേനയാണ് തെരച്ചിൽ നടത്തിയത്. കസ്റ്റഡിയിലെടുത്ത യാത്രക്കാരിയെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഉണ്ടായിരുന്നത്.