
സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലുണ്ടായ കനത്ത വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ദാരുണമായി മരിച്ചു. മരിച്ചവരില്‍ നാലുപേരും ഇന്ത്യക്കാരായ നഴ്സുമാരാണ്. അവധി ദിവസം പര്‍ച്ചേസിനായി പുറത്തിറങ്ങിയപ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്.
കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (46), കോട്ടയം കുരുമുള്ളൂർ സ്വദേശിനി ജോബിന ജോൺ (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യന്‍ നഴ്സുമാര്‍. ഇവര്‍ക്കൊപ്പം വാഹനമോടിച്ചിരുന്ന സൗദി പൗരനും അപകടത്തില്‍ മരണപ്പെട്ടു. രണ്ട് തമിഴ്നാട് സ്വദേശികളുമാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായ മറ്റുള്ളവര്‍. മക്കയിലെ അൽഗഫയിലുള്ള സൗദി സർക്കാർ ഡിസ്പൻസറികളിൽ നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. അവധി ദിനമായതിനാല്‍ പർച്ചേസിനായി മക്കയിലെ റാനിയ എന്ന പട്ടണത്തിലേക്ക് എത്തിയതായിരുന്നു സംഘം. ഇവിടെ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം മറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികളും ശ്രമങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.