യോഗി കള്ളക്കാവിയിട്ട പൂച്ച സന്ന്യാസി, ദളിത് പെണ്‍കുട്ടികളെ പീഢിപ്പിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്നയാള്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി എം.എം മണി

തിരുവനന്തപുരം :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രാജ്യത്തിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയെന്ന് മന്ത്രി എംഎം മണി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് പതാക കൈമാറാനെത്തിയപ്പോള്‍ യോഗി പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വങ്കനും കഴിവുകെട്ടവനുമായ യോഗിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറയാന്‍ എന്താണ് യോഗ്യതയെന്ന് മണി ചോദിച്ചു. യോഗി കള്ളക്കാവിയിട്ട പൂച്ചസന്ന്യാസിയാണെന്നും മന്ത്രി പരിഹസിച്ചു. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രി മണിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഢിപ്പിച്ച് കൊലപ്പെടുത്തുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും മന്ത്രി ആഞ്ഞടിച്ചു.

Previous Post Next Post