കറുത്ത മാസ്‌കിന് വിലക്കില്ല വാര്‍ത്തകള്‍ വ്യാജമെന്ന് മുഖ്യമന്ത്രി

മലപ്പുറം: കറുത്ത മാസ്‌ക് ധരിച്ചുകൊണ്ട് പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള യാതൊരുവിധ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ല. കറുത്ത മാസ്‌ക് വിലക്കിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞെന്ന ആരോപണം ഉയര്‍ന്നത്.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Previous Post Next Post