ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്







ബെംഗളൂരു: ബിനീഷ് കോടിയേരി മുഹമ്മദ് അനൂപിന്‍റെ ബോസെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ്. ബിനീഷ് പറഞ്ഞാല്‍ മുഹമ്മദ് എന്തുംചെയ്യും. അനൂപിനെ ബിനാമിയാക്കി ബിനീഷ് മയക്കുമരുന്ന് ഇടപാടുകളിലൂടെ പണം സമ്പാദിച്ചു. അന്വേഷണ സംഘങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഈ പണം മറ്റ് ബിസിനസുകളിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതായും എന്‍ഫോഴ്‍സ്‍മെന്‍റിന്‍റെ കുറ്റപത്രത്തിലുണ്ട്. 

കഴിഞ്ഞവര്‍ഷം ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 7 വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും, ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. 


Previous Post Next Post