തമിഴ്നാടും കടുപ്പിക്കുന്നു; കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള യാത്രക്കാര്‍ക്ക് തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് തമിഴ്‌നാട് ഏഴുദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുകയും യാത്രക്കാരെ നിരീക്ഷിക്കുകയും ചെയ്യും. ബംഗാളിലും കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇരു സംസ്ഥാനങ്ങളുടേയും തീരുമാനം. കൊവിഡിന്റെ രണ്ടാംവരവ് സംസ്ഥാനത്തുണ്ടാകുമോയെന്ന സംശയം തമിഴ്നാടിനുണ്ട്. ഇതുകൂടി മുന്‍കൂട്ടി കണ്ടാണ് കേരളത്തില്‍ നിന്നുളളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് ബാധ വലിയ തോതില്‍ ഉണ്ടായിരുന്നപ്പോള്‍ പോലും തമിഴ്നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ കര്‍ശനമാക്കിയിരുന്നില്ല. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുളള പരിശോധനയായിരിക്കും അതിര്‍ത്തികളില്‍ നടക്കുക.
Previous Post Next Post