തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന് നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം.
പാരമ്പര്യവും ആധുനികതയും ഒന്നുചേര്ന്ന കാവ്യസംസ്കാരത്തിന്റെ പ്രതിനിധിയായിരുന്നു വിഷ്ണുനാരായണന് നമ്പൂതിരി. മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില് നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്കരിച്ച കവിയായിരുന്നു അദ്ദേഹം.
കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു
Guruji
0
Tags
KERALA / Obituary
