ഇന്നലെ വൈകുന്നേരം മുതലാണ് ജയഘോഷിനെ കാണാതായത്. കുഴിവിള കരിമണൽ സ്വദേശിയാണ് ജയഘോഷ്.
ഇയാളുടെ സ്കൂട്ടറും ഫോണും നേമം പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മനസിന് സുഖമില്ലാത്തതിനാൽ മാറിനിൽക്കുന്നു എന്ന കുറിപ്പും കണ്ടെത്തി. ഭാര്യയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
മുൻപ് സർണക്കടത്ത് കേസിൽ ആരോപണം ഉയർന്നുവന്ന സമയത്തും ജയഘോഷിനെ കാണാതായിരുന്നു. പോലീസ് തെരച്ചിലിൽ കുടുംബവീടിന് സമീപത്തെ പറമ്പിൽ കൈഞരമ്പ് മുറിച്ച് രക്തം വാർന്ന് പോയ നിലയിൽ കണ്ടെത്തുകയും ചെയ്തു. രാത്രി ഏഴുമണിക്ക് വീട്ടിൽനിന്ന് അപ്രത്യക്ഷനായ ജയഘോഷിനെ പിറ്റേന്നാണ് കണ്ടെത്തുന്നത്.