ഏഴുവയസുകാരന്റെ ശരീരംപിതാവ് ചട്ടുകം വച്ചുപൊള്ളിച്ചു

അടൂർ: കുട്ടികൾക്ക് നേരെയുള്ള അതിക്രമം സംസ്ഥാനത്ത് തുടരുന്നു, പത്തനംതിട്ട അടൂരിൽ ഏഴുവയസ്സുകാരന്റെ വയറും പാദങ്ങളും പൊള്ളിച്ചാണ് ക്രൂരത. പഠിക്കാത്തതിന്റെ പേരിലായിരുന്നു അച്ഛൻ‌ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തിൽ അച്ഛന്‍ ശ്രീകുമാറിനെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകനോട് പഠിക്കാൻ പറഞ്ഞിട്ടാണ് ശ്രീകുമാർ പുറത്തുപോയത്. തിരികെ വന്നപ്പോൾ പഠിച്ചോയെന്ന് ചോദിച്ചു. പഠിച്ചില്ലെന്ന് പറഞ്ഞതോടെ കുട്ടിയുടെ ശരീരത്തിൽ ചട്ടുകം വച്ച് പൊള്ളിക്കുകയായിരുന്നു. ജനുവരി 30ന് ആയിരുന്നു സംഭവം.

അമ്മ പറഞ്ഞതോടെയാണ് വിവരം പുറത്തുവരുന്നത്. നാട്ടുകാർ പ‍ഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് പൊലീസിലും ശിശുക്ഷേമ കേന്ദ്രത്തിലും അറിയിച്ചത്. സംഭവസമയത്ത് അച്ഛൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

أحدث أقدم