പ്ലസ് ടു വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ





കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരട് മണ്ടാത്തറ റോഡ് നെടുംപറമ്പിൽ ജോസഫിന്റെ മകൾ നെഹിസ്യയെ(18) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ കുട്ടി എഴുന്നേൽക്കാതെ കണ്ടതിനെ തുടർന്ന് വീട്ടുകാരും അയൽവാസിയും ചേർന്ന് വാതിൽ ചവിട്ടി പൊളിച്ചു മുറിക്കുള്ളിൽ കയറിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. വെള്ളിയാഴ്ച പതിനെട്ടാം പിറന്നാൾ കുട്ടി കൂട്ടുകാരെ വിളിച്ച് ആഘോഷിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ നെഹിസ്യ കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറവായാതിനാൽ സങ്കടത്തിലായിരുന്നു. കൊലപാതകമല്ല എന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.



Previous Post Next Post