പിതൃസഹോദരൻ്റെ മൃതദേഹം കാണാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു.







കൊച്ചി: കുളിമുറിയില്‍ കുഴഞ്ഞ് വീണ് മരിച്ച പിതൃസഹോദരൻ്റെ മൃതദേഹം കാണാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. 
ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ ഗംഗാധരരന്‍ (80) ഞായറാഴ്ച വൈകിട്ട് 3.40നാണ് ബാത്ത്റൂമില്‍ കുഴഞ്ഞ് വീണ് മരിച്ചത്. മരണവാര്‍ത്ത അറിഞ്ഞ്ഗംഗാധരൻ്റെ കര്‍ണാടകയിലെ കുടുകിലുള്ള ഇളയസഹോദരന്‍ സുബ്രഹ്മണിയുടെ മകള്‍ ശോഭ അജിതും (51) കുടുംബവും മൃതദേഹം കാണാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 തോടെയാണ്  പുതുവാശ്ശേരിയിലുള്ള വീട്ടിലത്തെിയത് 

.മൃതദേഹം കണ്ടപാടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശോഭ അല്‍പസമയത്തിനകം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 


Previous Post Next Post