ടൈറ്റാനിയം ഫാക്ടറിയിൽ പൈപ്പ് പൊട്ടി ഫർണസ് ഓയിൽ കടലിൽ കലർന്നു, മത്സ്യങ്ങൾ ചത്തു പൊങ്ങി






തിരുവനന്തപുരം: ടൈറ്റാനിയം ഫാക്ടറിയിൽ ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഫർണസ് ഓയിൽ കടലിൽ കലർന്നു. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.
ഗ്ലാസ് പൗഡർ നിർമ്മാണത്തിന് ഉപയോഗിക്കന്ന പൊടി തയ്യാറാക്കുന്ന ഓയിലാണിത്.
 
വെട്ടുകാട് മുതൽ വേളി വരെ രണ്ടു കി.മി എണ്ണ പടർന്നതായാണ് നാട്ടുകാർ പറയുന്നത്. കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തുന്നുണ്ട്. ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പ്രദേശത്ത് പരിശോധന നടത്തി. 

Previous Post Next Post