ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് യുഡിഎഫ് പുറത്തുവിട്ടതിനിനെയും മന്ത്രി വിമര്‍ശിച്ചു. ജനങ്ങളെ കബളിപ്പിച്ച് നാലുവോട്ട് തട്ടാനുള്ള തന്ത്രമാണിത്. ചെന്നിത്തലയെ പോലെ തലയ്ക്ക് വട്ട് പിടിച്ചവർ അല്ലാതെ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ നിയമം കൊണ്ടുവരുമെന്ന് പറയില്ലെന്നും മന്ത്രി പറഞ്ഞു.