മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക്കിന് വിലക്ക് !


കൽപ്പറ്റ: വയനാട്​ പാക്കേജ്​ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയ​ന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക്​ കറുത്ത മാസ്​ക്​ വേണ്ടെന്ന്​ പൊലീസ്​. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്​ക്​​ വിലക്കിയ പൊലീസ്​ പകരം മാസ്​ക്​​ നല്‍കിയാണ്​ ഹാളിലേക്ക്​ പ്രവേശിപ്പിച്ചത്​.
      തിരുവനന്തപുരത്തു നിന്ന്​ ഹെലികോപ്ടറില്‍ കല്‍പറ്റ എസ്. കെ. എം. ജെ. ​ഗ്രൗണ്ടിലാണ്​ മുഖ്യമന്ത്രി ഇറങ്ങിയത് കനത്ത പൊലീസ്​ വലയത്തിലായിരുന്നു ചടങ്ങ്​.
       തൊഴില്‍ സമരത്തി​ന്റെയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന്​ പൊലീസ്​ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കറുത്ത മാസ്ക് വിലക്കിയത്.
        അതേസമയം, കറുത്ത മാസ്ക് വിലക്കൽ, പൗരസ്വാതന്ത്ര്യത്തിന് എതിരേയുള്ള കടന്നു കയറ്റമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Previous Post Next Post