52 വയസുകാരിയായ സുലോചന പ്രമേഹ രോഗിയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലോചനയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിൽപ്രവേശിപ്പിച്ചിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.