രാജേഷ് ആരോപണമുന്നയിച്ച വിഷയ വിദഗ്ധരായ മൂന്ന് പേരിലൊരാളാണ് ഉമർ ഉമർ തറമേൽ.
ഫേസ്ബുക്കിലൂടെയാണ് ഉമ്മർ തറമേലിന്റെ പ്രതികരണം.
മൂന്നുതലത്തിലുള്ള ഉപജാപം നടന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം എം.ബി.രാജേഷ് പറഞ്ഞത്.
ഒന്ന് അഭിമുഖം നടക്കുന്നതിനുമുമ്പാണ്. നിനിതയുടെ പിഎച്ച്.ഡി. ഈ ജോലിക്ക് അപേക്ഷ നൽകുമ്പോൾ കിട്ടിയതല്ലെന്നും ആറുമാസം മുൻപുമാത്രം ലഭിച്ചതാണെന്നും കാലടി സർവകലാശാലയിൽ വിളിച്ച് പരാതിപ്പെട്ടു. അഭിമുഖത്തിന് അയോഗ്യയാക്കാൻ വേണ്ടിയായിരുന്നു അത്. സർവകലാശാല നിജസ്ഥിതി തേടിയപ്പോൾ 2018-ൽ മലയാളത്തിൽ പിഎച്ച്.ഡി. ലഭിച്ചതാണെന്ന് ബോധ്യപ്പെട്ടു. പിന്നെ നിനിതയുടെ പിഎച്ച്.ഡി.ക്കെതിരേ കേസുണ്ടായിരുന്നുവെന്ന് പരാതിയുണ്ടായി. അതും വിഫലമായി. ഇന്റർവ്യൂ ബോർഡിലും ഉപജാപം നടന്നുവെന്നാണു മനസ്സിലാകുന്നതെന്ന് രാജേഷ് പറഞ്ഞിരുന്നു. എന്നാൽ താൻ ഉൾപ്പടെയുളള വിഷയവിദഗ്ധർക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനാണ് ഉമർ തറമേൽ രാജേഷിനെ വെല്ലുവിളിച്ചിരിക്കുന്നത്.