സെമിത്തേരി ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓർത്തഡോക്സ് സഭ



തിരുവനന്തപുരം: സെമിത്തേരി ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

സെമിത്തേരികൾ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാമെന്ന ഓർഡിനൻസ് കഴിഞ്ഞ വർഷമാണ് സർക്കാരിറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാന സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. ഈ മാസം 17ന് ഹർജി വീണ്ടും കോടതിയുടെ പരിഗണനയിൽ വരും

സംസ്ഥാന സർക്കാരിന്റെ നിയമനിർമ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓർത്തഡോക്സ് സഭയുടെ വാദം. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ ഓർത്തഡോക്സ് സഭ നടത്തിയ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.


Previous Post Next Post