പാമ്പാടി പൂരത്തിന് ഇന്ന് കൊടിയേറും





പാമ്പാടി: പാമ്പാടി ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവത്തിന് ഇന്ന് കൊടിയേറും.

വൈകുന്നേരം 5.30നും 6 നുo മദ്ധ്യേ ക്ഷേത്രം തന്ത്രി പെരിഞ്ഞേരി മന വാസുദേവൻ നമ്പൂതിരി മേൽശാന്തി സതീഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. തുടർന്ന് ചുറ്റുവിളക്കും ദീപാരാധനയും.
23 മുതൽ 27 വരെ രാവിലെ 10ന് ഉത്സവബലിയും 12 ന് ഉ'ത്സവബലി ദർശനവും നടക്കും.
28 ന് പള്ളിവേട്ട ദിനത്തിലാണ് പൂരം. രാവിലെ 4. 30 മുതൽ എണ്ണക്കുടം അഭിഷേകം . 10 മുതൽ 11 വരെ കുംഭകുടം അഭിഷേകം. വൈകുന്നേരം 5.30 മുതൽ സേവ, കാഴ്ചശ്രീബലി. 8.30 ന് അമ്മൻ കുടം. 10 ന് പള്ളിവേട്ട.
മാർച്ച് ഒന്നിന് ആറാട്ട്. വൈകിട്ട് 7ന് ക്ഷേത്രക്കുളത്തിൽ ആറാട്ട് നടക്കും. രാത്രി 9.30 ന് കൊടിയിറക്ക്.

കോവിഡ് മഹാമാരി  നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ കലാ സാംസ്കാരിക പരിപാടികൾ പൂർണമായും ഒഴിവാക്കി ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾ മാത്രമാണ് ഇത്തവണ  ഉത്സവത്തിന് ഉണ്ടാകു കയെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post