എം. ശിവശങ്കർ ജയിൽ മോചിതനായി






 കൊച്ചി : കാക്കനാട് ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ജയിൽ മോചിതനായി. 98 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ്
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരിക്കുന്നത്. 

ചികിത്സ അടക്കമുള്ള ആവശ്യങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. ഉച്ചയ്ക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം കാറിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.  എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദ്ദേശം.


Previous Post Next Post