പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോഡുമായി മറിഞ്ഞതിനാല്‍ ഇവ മാറ്റാതെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
അതേസമയം, വളാഞ്ചേരി വട്ടപ്പാറ വളവില്‍ അപകടങ്ങള്‍ സ്ഥിരമാവുകയാണ്. കഴിഞ്ഞമാസം ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.