മുന്‍ എംഎല്‍എ ബി രാഘവന്‍ അന്തരിച്ചു


 
കൊല്ലം : കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എയും എസ്‌സിഎസ്ടി കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ബി രാഘവന്‍ (69) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. സിപിഐഎം കൊല്ലം ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് ബി രാഘവന്‍.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പാണ് ബി രാഘവനേയും കുടുംബാംഗങ്ങളേയും പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. ശേഷം കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് ബി രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യനില വഷളായിരുന്നു. ഇരു കിഡ്‌നികളുടേയും പ്രവര്‍ത്തന ശേഷി നഷ്ടമായതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്‌കെടിയു മുന്‍ സംസ്ഥാന പ്രസിഡണ്ടുമാണ്. 1987 ലാണ് രാഘവന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.

മൃതദേഹം ഇന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താരമക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ന്ന് നടക്കാനിരുന്ന ഇടത് മുന്നണി ജാഥയുടെ കൊട്ടാരക്കരയിലെ സ്വീകരണ പരിപാടികള്‍ മാറ്റിവെച്ചു.

Previous Post Next Post