ഞായറാഴ്ച വൈകുന്നേരം ആറിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിൽ വിജയം സുനിശ്ചതമാണ്. ട്വന്റി 20 യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ ആരെ നിർത്തിയാലും വൻ വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ട്വന്റി-20 ഒറ്റയ്ക്കു ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നീ നാല് പഞ്ചായത്തുകളുൾപ്പെടുന്ന മണ്ഡലമാണ് കുന്നത്തുനാട്. പെരുമ്പാവൂരിൽ അംഗത്വ വിതരണത്തിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. പാർട്ടിയുടെ മറ്റൊരു ശക്തികേന്ദ്രമായി പെരുമ്പാവൂർ മാറിയിട്ടുണ്ട്.