കോവിഡ് : ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ രാത്രി നിരോധനം






മധ്യപ്രദേശില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായ ഭോപ്പാല്‍, വാണിജ്യ നഗരമായ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ രാത്രി നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് എട്ട് നഗരങ്ങളില്‍ രാത്രി 10ന് വാണിജ്യ സ്ഥാപനങ്ങള്‍ അടക്കും. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യമൊഴിവാക്കാനാണ് നടപടി.

മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനിങ് പരിശോധനയും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.


أحدث أقدم