തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ശിവനാരായണ്‍ എന്ന 12 വയസുകാരനാണ് മരിച്ചത്. വെങ്ങാനൂര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വേണ്ടി കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിയിരുന്നു. ഇതിലൂടെയാണ് കുട്ടി വീഡിയോ കാണുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ അമ്മൂമ്മയും കുട്ടിയുടെ സഹോദരനും മാത്രമാണുണ്ടായിരുന്നത്.
വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയില്‍ ഒഴിച്ച് വീഡിയോ അനുകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.