തമിഴ്‌നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎ സെൽവരാശുവിന്റെ മകന്റെ കാറിൽ നിന്നും ഒരു കോടി രൂപ പിടികൂടി. മുസിരി എംഎൽഎയാണ് സെൽവരാശു. ഇയാളുടെ മകൻ രാമമൂർത്തിയുടെ കാറിൽ നിന്നാണ് പണം പിടികൂടിയത്
ബുധനാഴ്ച രാവിലെ തിരുച്ചിറപ്പള്ളിയിലെ പൊട്ടവായ്ത്തലയിൽ വെച്ചാണ് പ്രത്യേക സംഘം കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. കാറിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം.