തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുളള അവസാന തീയതി. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുളള സമയം കഴിഞ്ഞാൽ സ്ഥാനാർഥികളുടെ പട്ടിക വരണാധികാരി പുറപ്പെടുവിക്കും. പിന്നീട് തിരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ നിയമപോരാട്ടം നടത്താൻ സാധിക്കൂ. അതുകൊണ്ടാണ് അവധിദിനമായിട്ടും ഇന്ന് പ്രത്യേക ബെഞ്ച് ചേർന്ന് ഈ ഹർജി അടിയന്തര സ്വഭാവത്തിൽ പരിഗണിക്കണമെന്ന് ബിജെപി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് പ്രകടമായ നിയമലംഘനമാണെന്ന വാദമാണ് ബിജെപി സ്ഥാനാർഥികൾ ഹൈക്കോടതിയിൽ ഉന്നയിക്കുക