അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.


തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ യുഡിഎഫിന് സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കോണ്‍ഗ്രസ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപമെന്നും ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അധികാരത്തിലെത്താന്‍ സാധിക്കുകയില്ലെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ അദ്ദേഹം ആശങ്കപ്പെട്ടു.

'കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്‌നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം.'-കോണ്‍ഗ്രസ് എംപി പറയുന്നു.

'ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആള്‍ക്ക്' എന്ന രീതി മാറേണ്ടതുണ്ടെന്നും അങ്ങനെയൊരു മാറ്റം വരാന്‍ പോകുകയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്നും അദ്ദേഹം പറയുന്നു. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നേ മതിയാകൂ. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടി വരും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു.


Previous Post Next Post