തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനത്തിനാണ് അദേഹം തിരുവനന്തപുരത്തെത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുന്നത്.
ശനിയാഴ്ച വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഞായറാഴ്ച കന്യാകുമാരിയിലേക്ക് പോകും. തമിഴ്‌നാട്ടിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തതിന് ശേഷം വീണ്ടും തിരുവനന്തപുരത്തെത്തി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്ന്യാസി സംഗമത്തിലും പങ്കെടുക്കും. ഞായറാഴ്ച വൈകിട്ട് ശംഖുമുഖം കടപ്പുറത്താണ് വിജയയാത്രയുടെ സമാപന സമ്മേളനം. സമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത ശേഷമാകും അദേഹം തിരികെ മടങ്ങുക. മറ്റ് പ്രമുഖ ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.