പൂഞ്ഞാറില്‍ ബിജെപി വോട്ട് തനിക്കെന്ന് പറഞ്ഞ പിസി ജോര്‍ജിന് എട്ടിൻ്റെ പണി; ജില്ലാ പ്രസിഡണ്ടിനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി മത്സര രംഗത്ത്


കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും. എന്‍ഡിഎയില്‍ ബിഡിജെഎസിനായിരുന്നു ഈ സീറ്റ് നല്‍കിയിരുന്നത്. സീറ്റില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പത്രിക നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപി മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്.

ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷന്‍ നോബിള്‍ മാത്യുവാണ് പത്രിക സമര്‍പ്പിച്ചത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ആയി എംപി സെന്‍ ഇവിടെ പത്രിക സമര്‍പ്പിച്ചിരുന്നു.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ടെങ്കിലും പൂഞ്ഞാറില്‍ ബിജെപി വോട്ട് തനിക്ക് ലഭിക്കുമെന്ന് നേരത്തെ പിസി ജോര്‍ജ് പറഞ്ഞിരുന്നു.

അതിനിടയിലാണ് ബിജെപി തന്നെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരിക്കുന്നത്. ജില്ലാ അദ്ധ്യക്ഷനെ തന്നെ മത്സര രംഗത്തിറക്കി പൂഞ്ഞാറില്‍ മത്സരം കടുപ്പിക്കാന്‍ തന്നെയാണ് ബിജെപി തീരുമാനം.


Previous Post Next Post