കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിലാണ് വ്യാജവോട്ടർ പരാതി ശരിയെന്ന് തെളിഞ്ഞത്. ബിഎൽഒമാർ നേരിട്ട് പരിശോധിക്കാത്തതിന്റെ പ്രശ്നമാണിതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. കാസർകോടും കള്ളവോട്ടുണ്ട്. പാലക്കാട് എണ്ണൂറും കോഴിക്കോട് താനൂരും പരാതിയിൽ പറഞ്ഞതിൽ 70 ശതമാനം ശരിയാണ്. ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയാറാക്കുമെന്നും മീണ വ്യക്തമാക്കി.
140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു. ഒരു വോട്ടര്‍ക്ക് അഞ്ച് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചതില്‍ നടപടി കൈക്കൊള്ളും. പരാതിവന്ന വോട്ടർമാരുടെ പേരുകൾ ബൂത്തുകളിൽ നൽകും. കാസര്‍ഗോഡ് ഉദുമയിലെ എഇആര്ഒയ്ക്ക് സസ്പെന്ഷന് പരാതിയിൽ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും ടിക്കാറാം മീണ വിശദീകരിച്ചു. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്നാട്ടിൽ മാത്രം 12 ലക്ഷം ഇരട്ടവോട്ട് കണ്ടെത്തി. ഈ വര്‍ഷം മാത്രം 60,000 ഇരട്ട വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു.
വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാൻ പുതുതായി 9,16,601 അപേക്ഷകൾ വന്നു. 7,39,905 പേരെ പുതുതായി ഉൾപ്പടുത്തി. ആകെ 2,744,6039 വോട്ടര്‍മാരാണ് ഉള്ളത്. ഇതിൽ 290 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു.