തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. ഈ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ എന്‍.എസ്.എസിന് ഒരു നിലപാടാണ്. അതിനുളള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയും കോണ്‍ഗ്രസും ശബരിമലപ്രശ്‌നം ഇലക്ഷന്‍കാലത്ത് കുത്തിപ്പൊക്കി ജനവികാരം എതിരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ഇരു പാര്‍ട്ടികളുടെയും പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ല. ശബരിമല വിഷയത്തില്‍ ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ട്.
ശബരിമലയില്‍ സംഘര്‍ഷത്തിന് സര്‍ക്കാരിന് താല്‍പര്യമില്ല. 1990വരെ എല്ലാപ്രായത്തില്‍പെട്ട സ്‌ത്രീകളും ശബരിമല കയറി. കോടതിവിധി വന്നത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടില്ലെന്നും സുപ്രീംകോടതി വിധിയായാലും ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്നും കോടിയേരി അഭിപ്രായപ്പെട്ടു.