ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് കോ​ട​തി; മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല അണികൾ അങ്കലാപ്പിൽ



നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​രു​വാ​യൂ​ർ, ത​ല​ശേ​രി, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ത​ള്ളി​യ ന​ട​പ​ടി​യി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി, വി​ജ്ഞാ​പ​നം വ​ന്ന​തി​ന് ശേ​ഷം കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മാ​ത്ര​മേ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​കു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രീ​യ തു​ട​ങ്ങി​യാ​ല്‍ ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം അ​ന്തി​മ​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.
Previous Post Next Post