ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം



ന്യൂഡൽഹി : 2019 - ലെ ദേശീയ ചലച്ചിത്പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഫീച്ചർ , നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ ദേശീയ ചലച്ചിത ജൂറി പ്രഖ്യാപിച്ചത്*

മികച്ച ചിത്രത്തിനുള്ള പുരസ്കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി.
 
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിന്* 

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിന്.
മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു . 

കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം .

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം

മികച്ച കുടുംബ ചിത്രം (നോൺ ഫീച്ചർ ഫിലിം) - ഒരു പാതിര സ്വപ്നം പോലെ, ശരൺ വേണുഗോപാൽ

പ്രത്യേക ജൂറി പരാമർശം- ബിരിയാണി

സ്പെഷ്യൽ എഫക്ട്- കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സിദ്ധാർഥ് പ്രിയദർശൻ

മികച്ച വരികൾ- കോളാമ്പി, പ്രഭ വർമ

മികച്ച മലയാള ചിത്രം- കള്ളനോട്ടം

മികച്ച തമിഴ്ചിത്രം- അസുരൻ

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂൽ പൂക്കുട്ടി

മികച്ച ഛായാഗ്രാഹകൻ-ഗിരീഷ് ഗംഗാധരൻ

മികച്ച സഹനടൻ- വിജയ് സേതുപതി
മികച്ച നടി- കങ്കണ റണാവത്ത്
മികച്ച നടൻ- മനോജ് വാജ്പേയി, ധനുഷ്


Previous Post Next Post