കണ്ണൂർ സെന്‍ട്രല്‍ ജയിലിൽ നിന്ന് 1.98 ലക്ഷം രൂപ മോഷണംപോയി


കണ്ണൂര്‍; സെന്‍ട്രല്‍ ജയില്‍ ഫ്രീഡം ഫുഡ് കൗണ്ടറില്‍ നിന്ന് 1.98 ലക്ഷം രൂപ കവര്‍ന്നു.
പൂട്ടുപൊളിച്ചാണ് ജയില്‍ വളപ്പിലെ കൗണ്ടറില്‍ നിന്ന് പണം കവര്‍ന്നത്. ജയില്‍ കവാടത്തിന് തൊട്ടരികിലെ കൗണ്ടറില്‍ നിന്ന് പണം നഷ്ടപ്പെട്ടത് തെളിവെടുപ്പിന്റെ ഭാഗമായി വിരലടയാള വിധഗ്ദർ പരിശോധന നടത്തുന്നു.

ഏഴ് കൗണ്ടറുകളില്‍ നിന്നുള്ള ബുധനാഴ്ചത്തെ കലക്ഷനാണ് ഫ്രീഡം ഫുഡ് ഫാക്ടറിയുടെ പ്രധാന കൗണ്ടറിലുണ്ടായിരുന്നത്. ഈ പണം മുഴുവനായുമാണ് നഷ്ടപ്പെട്ടത്.

Previous Post Next Post