അറബിക്കടലില്‍ പരിശോധന നടക്കുന്നതിനിടെയാണ് അഞ്ച് ശ്രീലങ്കന്‍ സ്വദേശികളുള്‍പ്പെടെയുള്ള ബോട്ട് പിടികൂടിയത്. പാകിസ്ഥാനിലെ മക്രാന്‍ തുറമുഖത്ത് നിന്നാണ് ബോട്ട് പുറപ്പെട്ടതെന്ന് നാവിക സേന വ്യക്തമാക്കി.
നാവിക സേനയുടെ സുവര്‍ണ കപ്പലില്‍ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യ, മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളെ ലക്ഷ്യമാക്കിയാണ് ബോട്ട് പുറപ്പെട്ടതെന്ന് സേന വ്യക്തമാക്കി. പിടികൂടിയ ബോട്ട് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുകയാണ്.