ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു




ഈരാറ്റുപേട്ട : അമ്പാറ നിരപ്പെൽ റോഡിൽ കൊണ്ടൂർ ചിറ്റാറ്റിൻകര പാലത്തിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇടിയുടെ അഘാതത്തിൽ ഓട്ടോ നദിയിൽ വീണെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. 
ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ തീക്കോയി അടുക്കം വെള്ളിക്കപ്പള്ളിൽ ജോഷി (ജോസഫ്-47) ആണ് മരിച്ചത്. ഭാര്യ: പൊട്ടനാനിയിൽ ജൂലി. മക്കൾ: ഡാനി, ഡെന്നീസ്.
തിടനാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Previous Post Next Post