ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയെന്നറിയപ്പെട്ടിരുന്നു എ 68 ഇനിയില്ല




ജോര്‍ജിയ: ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല എന്നറിയപ്പെട്ടിരുന്ന എ 68 ഇനിയില്ല. ഇത് വേര്‍പെട്ട് അത്‌ലാന്റിക് കടലില്‍ പതിച്ചു. അമേരിക്കയുടെ ഐസ് സെന്ററാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയിലെ റോഡ് ഐലന്‍ഡിനേക്കാള്‍ വലിപ്പമുള്ള ഈ മഞ്ഞുമല 2017ല്‍ ഒ അന്റാര്‍ട്ടിക് ഐസ് ഷെല്‍ഫില്‍ നിന്നും അടര്‍ന്നു വേര്‍പ്പെട്ടതാണ്.6,000 ചതുരശ്ര കിലോമീറ്ററായിരുന്നു ഇതിന്റെ വലിപ്പം. സൗത്ത് ജോര്‍ജിയയിലുള്ള കടലിലായിരുന്നു ഈ കൂറ്റന്‍ മഞ്ഞുമല സ്ഥിതി ചെയ്തിരുന്നത്.

നിരവധിപേരാണ് ഈ ഭീമനെ കാണാന്‍ എത്തിയിരുന്നത്. എന്നാല്‍ ചൂട് കൂടിയതോടെ മഞ്ഞുമല ഉരുകാന്‍ തുടങ്ങി. തുടര്‍ന്ന് അത്‌ലാന്റിക് കടലില്‍ പതിക്കുകയായിരുന്നു.ലോകത്ത് ഏറ്റവും കൂടുതല്‍ പെന്‍ഗ്വിനുകള്‍, സീലുകള്‍ തുടങ്ങിയ ധ്രുവ പ്രദേശത്ത് കാണുന്ന വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് സൗത്ത് ജോര്‍ജിയ ദ്വീപ്.


Previous Post Next Post