വിമര്‍ശനങ്ങള്‍ വേണ്ട മിണ്ടാതിരുന്നോണം കൊവിഡ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് കേന്ദ്രം



ന്യൂഡല്‍ഹി: രാജ്യം മഹാമാരിയില്‍ പിടയുമ്പോഴും സ്വന്തം ഇമേജിലാണ് കേന്ദ്രത്തിന്റെ ചിന്ത. അതിനായി തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ഓരോന്നായി ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡസന്‍ കണക്കിന് ട്വീറ്റുകള്‍ എടുത്തുമാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ട്വീറ്റുകള്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ട്വീറ്റുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊവിഡ് നേരിടുന്നതില്‍ മോദി സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വരെ വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍.
أحدث أقدم