കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ഒരാളെ കൂടി പുറത്താക്കി




കോട്ടയം : കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ഒരാളെ കൂടി പുറത്താക്കി.
 കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ക്രിമിനലും വധശ്രമം, ലഹരി മരുന്ന് വിൽപ്പന തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയുമായ ആര്‍പ്പൂക്കര  ചിറക്കല്‍താഴെ വീട്ടിൽ സാബു മകൻ കെന്‍സ് സാബു എന്നയാളെ കാപ്പാ ചുമത്തി നാടുകടത്തി. 

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് കെന്‍സ് സാബുവിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. 

കോട്ടയം ജില്ലയിലെ ഗാന്ധിനഗർ, കടുത്തുരുത്തി, ഏറ്റുമാനൂർ, കുറവിലങ്ങാട്, ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം, കവർച്ച, ദേഹോപദ്രവം, വധശ്രമം, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. 

أحدث أقدم