ഡൽഹിയിലെ ദരിയാഗഞ്ചിൽ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ മാസ്ക് വെക്കില്ലെന്ന് വാശി പിടിച്ചതു കൂടാതെ പോലീസിനെ വെല്ലുവിളിച്ചു പുലഭ്യം പറഞ്ഞ യുവദമ്പതികളുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞു മാസ്ക് വെപ്പിച്ച് ജാമ്യം അനുവദിക്കാതെ ജയിലിലേക്ക് തള്ളി ഡൽഹി കോടതി.
കോവിഡ് നിയന്ത്രണ ചട്ടങ്ങളുടെ അവഹേളനം , കർഫ്യൂ ലംഘനം , മാസ്ക് ധരിക്കാതെയുള്ള കാർ യാത്ര , പോലീസിനെ അധിക്ഷേപിക്കൽ , പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇവർ രണ്ടു പേർക്കുമെതിരെ ചാർജ് ചെയ്‌തിരിക്കുന്നത് .
അറസ്റ്റ് ചെയ്‌തിട്ട് കോടതിയിൽ വരുമ്പോഴും അവർ മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചിരുന്നു . ഇതാണ് കോടതിയെ കൂടുതൽ അസംതൃപ്തമാക്കിയത് . അവരെ നിർബന്ധപൂർവം മാസ്‌ക് കോടതിയിൽ വച്ച് തന്നെ ധരിപ്പിക്കുകയും ജയിലിനുള്ളിലും ഇവർ മാസ്‌ക് ധരിക്കുന്നുവെന്നു ഉറപ്പു വരുത്താനും കോടതി ആവശ്യപ്പെട്ടു.