ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായത്. രണ്ട് വര്‍ഷത്തോളമായുള്ള ഇരുവരുടെയും പ്രണയമാണ് ഇന്ന് സഫലമായത്. വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്. രാക്ഷസന്‍ തിയേറ്ററില്‍ തകര്‍ത്തോടുമ്പോഴായിരുന്നു വിവാഹമോചനം. ഈ ബന്ധത്തിലുള്ള മകനാണ് ആര്യന്‍. വിവാഹ മോചനത്തിന് ശേഷം വിഷ്ണുവിനെ കുറിച്ച് ധാരാളം ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അമലാ പോളിനെ വിവാഹം കഴിക്കാനാണ് താരം ആദ്യ ബന്ധം ഒഴിവാക്കിയതെന്നുള്ള വാര്‍ത്തകള്‍ വരെ പരന്നിരുന്നു.
ജ്വാലയുടെയും രണ്ടാം വിവാഹമാണിത്.ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ഭര്‍ത്താവ്. 2011 ല്‍ ഇവര്‍ വിവാഹമോചിതരായി.