കണ്ണൂർ :കണ്ണൂരിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടികകൾ വളർത്തിയയാളെ എക്സൈസ് പിടികൂടി. പെരിങ്ങളം സ്വദേശി അരവിന്ദാക്ഷനാണ് അറസ്റ്റിലായത്
പച്ചക്കറി തോട്ടത്തിന്റെ മറവിലായിരുന്നു കഞ്ചാവ് കൃഷി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചുള്ള സൂചനയും എക്സൈസിനു ലഭിച്ചിട്ടുണ്ട്.
വീടിനു പിറകിൽ 10 മീറ്റർ മാറി പച്ചക്കറി തോട്ടത്തിന്റെ നടുവിലാണ് പ്രതി കഞ്ചാവ് നട്ടു വളർത്തി പരിപാലിച്ചിരുന്നത്. ആറ് സെന്റിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള ചെറുതും വലുതുമായ 71 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ളതാണ് കഞ്ചാവ് ചെടികൾ. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.