മുണ്ടക്കയം : ബൈക്കും കാറും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികൻ മരണപ്പെട്ടു .പഴയിടം സ്വദേശി മാളിയേക്കൽ തോമസ് (40) ആണ് മരിച്ചത് .കൊല്ലം ദിണ്ടിഗൽ ദേശീയപാതയിൽ മുപ്പത്തിയൊന്നാം മൈൽ മുസ്ലിം പള്ളിക്ക് സമീപം വൈകിട്ട് നാലരയോട്ആ കൂടിയായിരുന്നു അപകടം .കുമളിയിൽ ഉള്ള ഭാര്യ വീട്ടിൽ പോയി മടങ്ങി വരികെ മുപ്പത്തിയൊന്നാം മൈലിൽ വെച്ച്
കാറുമായി കൂട്ടിയിടിക്കുകയായിരുന്നു .ആദ്യം പാറത്തോട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച തോമസിനെ .പിന്നീട് ആംബുലൻസിൽ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല .ഭാര്യ ക്ഷേമ , മക്കൾ നിവിഥ് , ആദം .