തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം ആഘോഷങ്ങളില്ലാതെ നടത്താന്‍ തീരുമാനം. ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
ചമയ പ്രദര്‍ശനം ഉണ്ടാകില്ല. 24ലെ പകല്‍പ്പൂരവും ഉണ്ടാകില്ല. എന്നാല്‍ മഠത്തില്‍ വരവും ഇലഞ്ഞിത്തറ മേളങ്ങളും ഘടക പൂരങ്ങളുമുണ്ടാകും. കുടമാറ്റത്തിന്‍റെ സമയം വെട്ടിക്കും. പൂരപ്പറമ്പില്‍ കയറുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കും. അല്ലെങ്കില്‍ രണ്ടു ഡോസ് വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. കൂടാതെ പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെയായിരിക്കും നടത്തുക. ഒരാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയതോടെയാണ് തീരുമാനം. തൃശൂര്‍ ജില്ലയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതും തീരുമാനത്തിന് കാരണമായി.
പൂരം ആഘോഷമാക്കി നടത്തണമെന്ന നിലപാടില്‍ തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ അയവ് വരുത്തിയിരുന്നു. കര്‍ശന നിയന്ത്രണം വേണമെന്ന് ആരോഗ്യവിദഗ്ധരും പൊലീസും ആവശ്യപ്പെട്ടിരുന്നു.