എൻഎസ്എസ്സിനെ പ്രകോപിക്കാൻ ഒരുങ്ങി സിപിഎം



തിരുവനന്തപുരം: എൻഎസ്എസ്സിനെതിരെ വീണ്ടും സിപിഎം രം​ഗത്ത്. ആര്‍എസ്എസ്സിന്‍റെ പ്രതിലോമ രാഷ്ട്രീയത്തിന്‍റെ വാലാകാനാണ് എൻഎസ്എസിന്റെ ശ്രമമെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ വിമര്‍ശിച്ചു. 

ഇത് സമുദായത്തിലെ പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും താത്പര്യങ്ങൾക്ക് എതിരായിരിക്കുമെന്ന് മനസ്സിലാക്കണമെന്നും വിജയരാഘവൻ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ എടുത്ത നിലപാട് തിരുത്തിക്കുന്ന സമീപനം സമുദായത്തിൽ നിന്ന് ഉണ്ടാകും. ജാതിമത സംഘടനകളുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങാൻ എൽഡിഎഫ് തയ്യാറാകില്ല. സമുദായ സംഘടനകൾ അവരുടെ പരിധിക്കകത്ത് നിന്ന് പ്രവര്‍ത്തിക്കട്ടേയെന്ന നിർദ്ദേശവും വിജയരാഘവൻ ലേഖനത്തിലൂടെ നൽകുന്നുണ്ട്. 


Previous Post Next Post