ഞായറാഴ്ച വൈകിട്ട് ഏഴോടെ മൈസുരുവിൽ വെച്ചായിയിരുന്നു അപകടം. പരപ്പനങ്ങാടിയില്‍നിന്ന് കാണാതായ യുവതിയെ കര്‍ണാടകയില്‍നിന്നു കണ്ടെത്തി നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് പോലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രാജമണി, എസ്.ഐ. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ടി. ഷൈജേഷ് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.
തലയ്ക്ക് പരിക്കേറ്റ രാജമണിയെ മൈസൂരിൽ നിന്ന് തിങ്കളാഴ്ച കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.